ബീജിംഗ്: സമുദ്രാതിർത്തി ലംഘിച്ച അമേരിക്കയുടെ കപ്പലിനെ തുരത്തിയെന്ന അവകാശവാദവുമായി ചൈന. യു.എസ് നാവികസേനയുടെ യു.എസ്.എസ് ബെൻഫോൾഡ് എന്ന യുദ്ധക്കപ്പൽ അതിർത്തി ലംഘിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്.
ദക്ഷിണ ചൈന കടലിലെ സമുദ്രാതിർത്തി ലംഘിച്ചു കയറിയ കപ്പലിലേക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അത് മടങ്ങിപ്പോയെന്നാണ് ചൈന അവകാശപ്പെടുന്നത്. പാരസൽ ദ്വീപുകൾക്ക് സമീപമാണ് സംഭവമുണ്ടായത്. അതിർത്തി ലംഘിച്ച് കയറിയ കപ്പലിനെ ചൈനീസ് നാവികസേനയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും പിന്തുടർന്നുവെന്നും ചൈനീസ് മുഖപത്രത്തിൽ പറയുന്നു.
എന്നാൽ, അങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്ക ഈ വാർത്തയോട് പ്രതികരിച്ചത്. ദക്ഷിണ ചൈന കടലിനു സമീപം, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ‘ ഫ്രീഡം ഓഫ് നാവിഗേഷൻ’ അമേരിക്കയ്ക്കും ഉണ്ടെന്നും, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് യുഎസ് കപ്പലുകൾ സഞ്ചരിക്കാറെന്നും ഏഴാം കപ്പൽപ്പടയുടെ ഔദ്യോഗിക വക്താവ് മാർക്ക് ലാങ്ഫോർഡ് വ്യക്തമാക്കി.
Post Your Comments