അന്താരാഷ്ട്ര സർവീസുകൾ കൂടുതൽ വിപുലീകരിക്കാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, യൂറോപ്പിലെയും അമേരിക്കയിലെയും സർവീസുകൾ വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി പുതുതായി വാടകയ്ക്ക് എടുത്ത വിമാനങ്ങൾ ഉപയോഗിച്ച് സർവീസുകളുടെ എണ്ണം കൂട്ടാനും, നിലവിലുള്ള വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനു ശേഷം സർവീസുകൾ പുനരാരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.
2023 മുതലാണ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്നും കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. അതേസമയം, മുംബൈയിൽ നിന്ന് ന്യൂയോർക്ക്- നെവാർക്ക് വിമാനത്താവളങ്ങളിലേക്ക് നോൺ- സ്റ്റോപ്പ് സർവീസും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: നോര്‍ക്ക-യു കെ കരിയര്‍ ഫെയര്‍: സമാപനം നവംബർ 25ന്
മുംബൈ- ന്യൂയോർക്ക് സർവീസുകൾ നടത്തുന്നതിനായി B777- 200LR വിമാനങ്ങളാണ് ഉപയോഗിക്കുകയെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരി 14 മുതലാണ് ഈ സർവീസുകൾക്ക് തുടക്കമിടുക. ഇതോടെ, ആഴ്ചയിൽ 47 സർവീസുകളാണ് ഇന്ത്യ- യുഎസ് റൂട്ടിൽ ഉണ്ടാവുക.
Post Your Comments