ലഡാക്ക്: അതിർത്തിയിൽ തുടർച്ചയായി ചൈനീസ് പട്ടാളം പ്രകോപനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന യുദ്ധ വിമാനങ്ങളായ സുഖോയിയും മിറാഷും ലഡാക്കിലെ തന്ത്ര പ്രധാന മേഖലയിൽ വിന്യസിച്ചു.അതേപോലെ ഗൽവൻ താഴ്വര മുതൽ ഫഗർ4 വരെയുള്ള പോസ്റ്റുകളിൽ ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാൻ തയ്യാറായി കരസേനയും സൈനികരെയും ആവശ്യത്തിന് ആയുധങ്ങളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിവസേന 80 മുതൽ 90 ട്രക്കുകളിലായി കരസേന പീരങ്കികളും ടാങ്കുകളും ലഡാക്കിന്റെ ഉൾപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ നിന്നു തന്നെ ഭാരത സർക്കാർ എത്ര ഗൗരവത്തോടെയാണ് ചൈനക്ക് മറുപടി നൽകുന്നതെന്ന കാര്യം മനസ്സിലാക്കാം.
Post Your Comments