Latest NewsUSANewsInternational

സെപ്റ്റംബർ 11 ഭീകരാക്രമണം: ലോകത്തെ നടുക്കിയ ഓർമ്മയ്ക്ക് ഇന്ന് 20 വയസ്

മൂവായിരത്തോളം ആളുകളാണ് ഭീകരാക്രമണത്തിൽ മരിച്ചത്

ന്യൂയോർക്ക്: അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഭീകരന്മാർ ചാവേർ ആക്രമണം നടത്തിയത്.

റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു. യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.

Read Also  :  ജസ്‌ല മാടശ്ശേരി എന്ന വന്മരം വീണു: അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി

ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക്‌ സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേസമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നു കരുതുന്നു.

മൂവായിരത്തോളം ആളുകളാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ന്യൂയോർക്കിൽ മാത്രം 2763 മരണം. പെൻറഗണിൽ 189, പെൻസിൽവാനിയയിൽ 49 പേരും മരിച്ചു. മൂന്നിടത്തുമായി പരുക്കേറ്റവർ ആയിരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button