ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി കയ്യേറിയ ചൈന ഇതുവരെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കങ്ങള്‍ മുറുകുമ്പോഴും ഇന്ത്യയ്‌ക്കെതിരെ ചൈന യുദ്ധത്തിന് മുതിരില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുന്‍പ് 2017ല്‍ ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഡോക് ലം ഭാഗത്ത് ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധം ചൈനയെ അമ്പരപ്പിച്ചിരുന്നു. അവരുടെ മേല്‍ക്കോയ്മയ്ക്ക് നേരെയുള്ള വ്യക്തമായ കടന്നുകയറ്റമായാണ് ചൈന ഇതിനെ കണ്ടത്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പ്രധാനമായും മൂന്ന് മേഖലകളിലാണ്. 90000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കിഴക്കന്‍ മേഖല. ഇത് അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള ഭാഗമാണ്. ഇവിടം ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ലഡാക്കിനോടും അക്‌സൈ ചിന്‍ മേഖലകളും ചേര്‍ന്ന പടിഞ്ഞാറന്‍ മേഖലയാണ് മറ്റൊന്ന്. ത്സിന്‍ ജിയാങ് ജില്ലയോട് ചേര്‍ന്ന ഇവിടം 33000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം വരും. ഈ ഭാഗം ചൈനയുടെ നിയന്ത്രണത്തിലാണ്. നേപ്പാളിനോട് ചേര്‍ന്ന 2000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മധ്യ സെക്ടറാണ് മൂന്നാമത്.
ഇന്ത്യ- ചൈന അന്താരാഷ്ട്ര നിയന്ത്രണ രേഖയാണ് 1962ലെ യുദ്ധശേഷം ഇരു രാജ്യങ്ങളും അതിര്‍ത്തിയായി കണക്കാക്കുന്നത്. എന്നാല്‍ ഇവിടെ 13 ഓളം സ്ഥലങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കവുമുണ്ട്. ഇവിടെ വിവിധയിടങ്ങളില്‍ ഇപ്പോള്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നു. ഏതാണ്ട് 5000 സൈനികരെ ചൈന ഇവിടെ നിയമിച്ചിട്ടുണ്ട് എന്നും കണക്കാക്കുന്നു. മൂന്നോളം ഇടങ്ങളില്‍ ചൈന അതിര്‍ത്തി മറികടന്നിട്ടുണ്ട്.
നിലവില്‍ ചൈനയുടെ മുഖ്യ ശത്രു ഒരിക്കലും ഇന്ത്യയല്ല. അത് അമേരിക്കയാണ്. വ്യാപാരപരമായതും കൊവിഡ് രോഗ വ്യാപന കാരണത്താലും ഇരു രാജ്യങ്ങളുടെയും ബന്ധം മോശമാണ്. രണ്ടാമത് പ്രാധാന്യം മാത്രമാണ് ചൈനക്ക് ഇന്ത്യയുമായുള്ളത്. ഇവിടെ അതിര്‍ത്തിയില്‍ സ്ഥിരത വരുത്തിയാല്‍ ചൈനക്ക് തായ് വാന്‍, പടിഞ്ഞാറന്‍ പസഫിക്ക് മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാകും. അതിനായി സൈനിക ശക്തി വിപുലീകരണത്തിലൂടെ മറ്റൊരു യുദ്ധ സാധ്യത ഇവിടെ ഒഴിവാക്കാനാകും ചൈന ശ്രമിക്കുക എന്ന് വിദേശ മാധ്യമങ്ങള്‍ കരുതുന്നു.
Post Your Comments