ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ വീണ്ടും കൊമ്പുകോര്‍ക്കാന്‍ യുഎസ്. വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്ന ഡിജിറ്റല്‍ സര്‍വീസസ് ടാക്‌സസില്‍ (ഡിഎസ്ടി) യില്‍ ആണ് യുഎസ് പിടിമുറുക്കുന്നത്. ഇന്ത്യയുള്‍പ്പെടെ വ്യാപാര പങ്കാളികളായ 10 രാജ്യങ്ങള്‍ ഡിഎസ്ടി നടപ്പാക്കുന്നത് എങ്ങനെയെന്ന് അന്വേഷിക്കാനും ശക്തമായ നികുതി തിരിച്ചടികള്‍ നല്‍കാനുമുള്ള ശ്രമങ്ങള്‍ യുഎസ് ആരംഭിച്ചെന്നാണു റിപ്പോര്‍ട്ട്.
യുഎസിന്റെ നീക്കം ഇന്ത്യയുമായുള്ള വ്യാപാര കരാറുകള്‍ വൈകിപ്പിക്കുമെന്നും ഇതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും എന്നുമാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഓസ്ട്രിയ, ബ്രസീല്‍, ചെക്ക് റിപ്പബ്ലിക്, യൂറോപ്യന്‍ യൂണിയന്‍, ഇന്തൊനീഷ്യ, ഇറ്റലി, സ്‌പെയിന്‍, തുര്‍ക്കി, യുകെ എന്നിവയാണ് അന്വേഷണ പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍.
Post Your Comments