ചെന്നൈ: മന്ത്രവാദിനിയുടെ ഉപദേശപ്രകാരം 14 വയസ്സുകാരി മകളെ കൊന്ന പിതാവ് അറസ്റ്റില്‍. പെട്ടെന്ന് സമ്പന്നനാകാന്‍ മന്ത്രവാദിനി പറഞ്ഞതനുസരിച്ച് സ്വന്തം മകളെ കഴുത്തു ഞെരിച്ച് ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നു കുടുംബം ആരോപിച്ചു. എന്നാല്‍, ലൈംഗിക പീഡനം നടന്നിട്ടില്ലെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പിതാവ് പനീര്‍സെല്‍വം അറസ്റ്റിലാകുന്നത്.
പിതാവ് പനീര്‍സെല്‍വത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. 14 വയസ്സുകാരിയെ കഴിഞ്ഞ മാസം 18നാണ് വീടിനു സമീപത്തെ യൂകാലിപ്‌സ് തോട്ടത്തില്‍ കഴുത്തില്‍ മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.ഉടന്‍ പെണ്‍കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയ്ക്കിടെ കുട്ടി മരണപ്പെട്ടു.
അടുത്ത ബന്ധുവായ രവിയെന്നയാളുടെ സഹായത്തോടെയാണു കൊലപാതകം ഇയാള്‍ കൊല നടത്തിയത്. ഇയാളും അറസ്റ്റിലായി.രവിക്കു പ്രദേശത്തെ മന്ത്രിവാദിനിയുമായി അടുത്ത ബന്ധമുണ്ട്. മന്ത്രവാദിനിയുടെ വീട്ടില്‍ ഇയാള്‍ ഇടയ്ക്കിടെ പോകാറുണ്ട്. പെട്ടെന്നു പണക്കാരനാകാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാകാനും മകളെ ബലി നല്‍കണമെന്നു മന്ത്രിവാദിനി നിര്‍ദേശിക്കുകയായിരുന്നുവെന്നു പനീര്‍സെല്‍വം പൊലീസിനോടു പറഞ്ഞു.
ഇതിനെത്തുടര്‍ന്നാണാണ് രവിയുടെ സഹായത്തോടെ മകളെ കൊലപ്പെടുത്തിയതെന്ന് പനീര്‍ സെല്‍വം പറഞ്ഞു. മകളെ കഴുത്തു ഞെരിച്ചു മൃത പ്രായയാക്കി യൂക്കാലിപ്‌സ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒളിവിയില്‍ പോയ മന്ത്രിവാദിനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post Your Comments