കുവൈത്ത് സിറ്റി : കുവൈത്തിൽ പുതിയ കോവിഡ് ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 887 പേർക്ക് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ 1382 പേർ രോഗമുക്തി നേടി. ഇതുവരെ 28649 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 14281 പേർ രോഗമുക്തരായി.
പുതിയ രോഗികളിൽ 201 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8647 ആയി. അതേസമയം 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 226 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 300 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 117 പേർക്കും അഹമ്മദിയിൽ നിന്നുള്ള 216 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 81 പേർക്കും ജഹറയിൽ നിന്നുള്ള 173പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 14142 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1874 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Post Your Comments