UAELatest NewsNewsGulf

2021 ജൂൺ മാസത്തോടെ വിമാനയാത്രകൾ സാധാരണ നിലയിലാകുമെന്ന് എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക്

ദുബായ് : 2021 ജൂൺ മാസത്തോടെ എല്ലാ വിമാനയാത്രകളും സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്ന്എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് സർ ടിം ക്ലാർക്ക്. അറേബ്യൻ ട്രാവൽ മാർക്കറ്റ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം വേനൽക്കാലം മുതൽ ഇടത്തരം, ദീർഘദൂര വിമാന സർവീസുകൾക്കായി വലിയ തോതിൽ വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആറുമുതൽ ഒമ്പതുമാസംവരെ എയർലൈൻ വ്യവസായം ബുദ്ധിമുട്ടേറിയതായിരിക്കും. വരുമാനത്തിലും ജീവനക്കാരിലുമുള്ള കുറവ് ഹ്രസ്വകാലത്തേക്ക് വലിയ ഇടിവ് വരുത്തും. അടുത്തവർഷം ആദ്യപാദത്തിൽ കോവിഡിനെതിരേയുള്ള വാക്‌സിൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ആ സാഹചര്യത്തിൽ ജൂൺമാസത്തോടെ വിമാനയാത്രകൾ സാധാരണനിലയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് -19 ന് മുമ്പുള്ള അതേ തലത്തിൽ തന്നെ നെറ്റ്‌വർക്ക് പുനർനിർമ്മിക്കാൻ 3-4 വർഷമെടുക്കും. 2022-23 അല്ലെങ്കിൽ 2023-24 ആകുമ്പോഴേക്കും കാര്യങ്ങൾ ഒരു പരിധിവരെ സാധാരണ നിലയിലേക്ക്  പ്രവർത്തിക്കുമെന്നും പറഞ്ഞു. അതേസമയം അടുത്തമാസംമുതൽ വിനോദസഞ്ചാരികൾ ദുബായിലേക്ക് വന്നുതുടങ്ങാൻ സാധ്യതയുണ്ടെന്നും ടിം ക്ലാർക്ക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button