Latest NewsNewsIndia

ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുത്: നിർദ്ദേശവുമായി ഡി.ജി.സി.എ

ഡല്‍ഹി: ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എയുടെ കരട് നിര്‍ദ്ദേശം. ഡോക്ടറുടെ ഉപദേശപ്രകാരം യാത്രക്കാരനെ വിമാനത്തില്‍ കയറ്റുന്നതിലോ യാത്ര നിഷേധിക്കുന്നതിലോ വിമാന കമ്പനി, ഉചിതമായ തീരുമാനം എടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

വിമാനയാത്രക്കിടെ അത്തരത്തിലുള്ള യാത്രക്കാരന്റെ ആരോഗ്യനില വഷളാവാന്‍ സാധ്യതയുണ്ടെന്ന് തോന്നുകയാണെങ്കിൽ യാത്രക്കാരനെ ഡോക്ടറെ കാണിച്ച് ഉപദേശം തേടണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്‌മെന്റില്ല: വിശദാംശങ്ങൾ അറിയാം
ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയ്ക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ വിമാന കമ്പനിക്ക് ഡി.ജി.സി.എ അഞ്ചുലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കുട്ടി പരിഭ്രാന്തിയിലായതിനാല്‍, മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി യാത്ര നിഷേധിച്ചത്.

ഈ സംഭവത്തെ തുടർന്നാണ് ഡി.ജി.സി.എ കരട് നിര്‍ദ്ദേശം പുറത്തിറക്കിയത്. വിഷയത്തിൽ പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനും സൗകര്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ ചട്ടത്തിന് രൂപം നല്‍കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button