ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എംപിയും ഭാര്യ ഷീലയും കോവിഡ് നെഗറ്റീവ്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അല്‍ഫോന്‍സിന്റെ അമ്മ ബ്രിജിത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി ലോധി എസ്റ്റേറ്റിലെ വസതിയില്‍ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കു കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് അല്ഫോണ്സും ഭാര്യയും പരിശോധന നടത്തിയത്.
ഇപ്പോൾ പ്ലാസ്മ തെറാപ്പി നടത്തിയ ബ്രിജിത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അതേസമയം അൽഫോൻസ് കണ്ണന്താനത്തിനും ഭാര്യക്കും രോഗബാധയില്ലെന്നു ടെസ്റ്റിന്റെ ഫലം ചൊവ്വാഴ്ച കിട്ടിയപ്പോഴാണു സ്ഥിരീകരിച്ചത്. എങ്കിലും സ്വന്തം വീട്ടില്‍ ഇരുവരും ക്വാറന്ൈറനില് തുടരും.
Post Your Comments