
കുവൈറ്റ്: അവധിക്ക് നാട്ടില്‍ പോയ പ്രവാസികൾക്ക് ആശ്വാസ വാര്‍ത്തയുമായി കുവൈറ്റ്. നാട്ടിൽ പോയവർ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മതിയെന്നാണ് ഉത്തരവ്. നേരത്തെ ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാക്കുമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളില്പ്പെട്ടവര്ക്കും തിരിച്ചുവരാനാവാത്തതിനാലാണ് ഇത്തരമൊരു തീരുമാനം. കൂടാതെ വിസിറ്റിംഗ് വിസയില്‍ കുവൈറ്റിലെത്തിയവര്‍ക്ക് ആഗസ്റ്റ് 31 വരെ വിസ കാലാവധി നീട്ടി നല്കിക്കൊണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. കര്‍ഫ്യൂ മൂലം താമസ വിസ പുതുക്കാന്‍ സാധിക്കാത്ത വിദേശികള്‍ക്ക് പിഴയില്‍ ഇളവുകളും വരുത്തിയിട്ടുണ്ട്.
Post Your Comments