ബക്‌സർ: ബിഹാറിലെ ബക്‌സറിലെ മഞ്ജവാരി ക്വാറന്റൈന്‍ കേന്ദ്രത്തിലെ അധികൃതരെ അവതാളത്തിലാക്കി യുവാവിന്റെ തീറ്റപ്രേമം. അനൂപ് ഓജയെന്ന 23കാരനാണ് ഇവിടുത്തെ കാര്യങ്ങൾ അവതാളത്തിലാക്കുന്നത്. ബ്രേക് ഫാസ്റ്റിന് 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ് എന്നിങ്ങനെയാണ് അനൂപ് ഓജയുടെ കണക്ക്. ക്യാമ്പില്‍ അന്തേവാസികളായി കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തയ്യാറാക്കിയ ഭക്ഷണം എല്ലാവര്‍ക്കും തികയുന്നില്ലെന്ന പരാതിയാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇത് അറിഞ്ഞതോടെ യുവാവിനെ നേരിൽ കാണാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. കുറഞ്ഞത് 10 പേര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഭക്ഷണം ഓജ ഒറ്റയടിക്ക് കഴിക്കുന്നത് കണ്ട അവരും ഞെട്ടി.
Read also: ‘ഇനി കളികള്‍ മാറും’ , പുതിയ കോവിഡ് മരുന്നുമായി റഷ്യ : അടുത്തയാഴ്ച പുറത്തിറങ്ങും
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു ദിവസം ബിഹാറിന്റെ വിശേഷ വിഭവമായ ‘ലിറ്റി’ തയ്യാറാക്കിയപ്പോള്‍ ഓജ ഒറ്റയ്ക്ക് 85 എണ്ണമാണ് കഴിച്ചത്. ഓജയുടെ ക്വാറന്റൈന്‍ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം കിട്ടാതെ പോവരുതെന്ന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ (ബി.ഡി.ഒ) അജയ്കുമാര്‍ വ്യക്തമാക്കി. അവന് ആവശ്യമുള്ളതത്രയും ഇവിടെ റെഡിയായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments