കുവൈറ്റ് സിറ്റി : കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി കുവൈറ്റിൽ മരിച്ചു. ഫർവാനിയ ഫാത്തിമ സൂപ്പർമാർക്കറ്റ് ഉടമയായ കണ്ണൂർ കതിരൂർ സോഡമുക്ക് ബൈത്തുൽ ഖൈറിൽ മൂപ്പൻ മമ്മൂട്ടി (69) ആണ് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നെഞ്ചു വേദനയെതുടർന്ന് നാലു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും. ഭാര്യ: ഹഫ്സത്ത് കോറോത്ത്. മക്കൾ: സാലിഹ്, സിറാജ് (ഇരുവരും കുവൈറ്റിൽ), ഖൈറുന്നിസ, മെഹ്റുന്നിസ.
Also read : അബുദാബിയില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വിലക്ക്
യു.എ.ഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ വളപുരം സ്വദേശി പി.ടി.എസ് അഷ്റഫ് (55) ആണ് അല്‍ഐനിൽ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഒമാനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു . കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് (68) ആണ് ഒമാനിൽ ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. മസ്കത്തിലുള്ള മകന്റെ അടുത്ത് സന്ദർശക വിസയിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് രോഗം ബാധിക്കുകയും ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിശ്വനാഥ്. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന് നായര്‍ എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ എന്നിവരാണ് മരിച്ചത്. ആകെ 44പേരാണ് ഒമാനിൽ മരിച്ചത്.
Post Your Comments