കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കെത്തിത് എങ്ങനെയാണെന്ന് വിശദീകരണവുമായി ഗവേഷകര്‍. മനുഷ്യരെ ബാധിക്കുന്ന കൊറേണ വൈറസിന്റെ ജനിതക വിശകലനം നടത്തിയതായും മൃഗങ്ങളില്‍ ഇതിന്റെ സമാന വകഭേദങ്ങളില്‍ കണ്ടെത്തിയതായും ടെക്സസ് സര്‍വകലാശാലയിലെ ഗവേഷകസംഘം പറയുന്നു. മനുഷ്യനില്‍ വ്യാപിക്കാനുള്ള കഴിവും രൂപം മാറാനുള്ള കഴിവും ലഭിച്ചതോടെയാണ് വ്യാപനം തുടങ്ങിയതെന്നും ഇവർ വ്യക്തമാക്കുന്നു.
Read also: കീടനാശിനിയുടെ സാന്നിധ്യം: രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു
മനുഷ്യരെ ബാധിക്കാനുള്ള SARS-CoV-2 എന്ന വൈറസിന്റെ കഴിവ് പാംഗലിന് എന്നറിയപ്പെടുന്ന സസ്തനികളില്‍നിന്നു ലഭിച്ചതാണെന്ന് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജനിതകഘടകങ്ങളില്‍ മാറ്റം വരുത്താനുള്ള കഴിവ് ആര്‍ജിച്ചതിലൂടെയാണ് ജന്തുക്കളില്‍നിന്നു ജന്തുക്കളിലേക്ക് വൈറസ് കൈമറ്റം ചെയ്യപ്പെട്ടു തുടങ്ങിയത്. ഏത് ജീവിയിലേക്കാണോ പ്രവേശിക്കേണ്ടത് അതിന്റെ കോശത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഘടന ഉണ്ടാക്കാന്‍ വൈറസുകള്‍ക്ക് സാധിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.
Post Your Comments