മുംബൈ : റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ്. ജിയോയിലെ 2.5 ശതമാനം ഓഹരി വാങ്ങാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ലോക്ഡൗണ്‍ കാലത്ത് റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്തുന്ന ആറാമത്തെ കമ്പനിയാവും മൈക്രോസോഫ്റ്റ്.
ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന ആമസോണ്‍, വാള്‍മാര്‍ട്ട്, ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമുമായി ജിയോക്ക് ഇപ്പോള്‍ തന്നെ കരാറുണ്ട്. ടെലികോം സെക്ടറില്‍ 387 മില്യണ്‍ ഉപയോക്താക്കളുമായി ജിയോയാണ് ഒന്നാമത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് വോഡഫോണ്‍ ഐഡിയയില്‍ നിക്ഷേപം നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
Also read : നേട്ടം കൊയ്ത് ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു
ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കെ.കെ.ആര്‍ തുടങ്ങിയ നേരത്തെ തന്നെ ജിയോയില്‍ നിക്ഷേപം നടത്തിയ കമ്പനികള്‍. മൈക്രോസോഫ്റ്റ് കൂടി എത്തുന്നതോടെ യു.എസ് ഓഹരി വിപണിയില്‍ ജിയോ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് വോഡഫോണ്‍ ഐഡിയയില്‍ നിക്ഷേപം നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.
Post Your Comments