Latest NewsNewsBusiness

നേട്ടം കൊയ്ത് ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ നേട്ടം കൊയ്ത് ഓഹരി വിപണി. സെന്‍സെക്സ് 223.51 പോയിന്റ് ഉയര്‍ന്ന് 32,424.10ലും നിഫ്റ്റി 90.20 പോയിന്റ് ഉയർന്ന് 9580.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1390 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 924 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 159 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1-2 ശതമാനത്തോളം നേട്ടം സ്വന്തമാക്കി.

വിപ്രോ, കോള്‍ ഇന്ത്യ, ഐഒസി,ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്സ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button