Latest NewsNewsBahrainGulf

ബഹ്‌റൈനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു, 268 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു

മനാമ : ബഹ്‌റൈനിൽ ഒരു പ്രവാസി കൂടി ബുധനാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന 53വയസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 268 പേർക്ക്​ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 156 പേർ വിദേശി തൊഴിലാളികളാണ്​. 106 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​.

Also read : വന്ദേ ഭാരത് മൂന്നാംഘട്ടം; കുവൈറ്റില്‍ നിന്ന് 13 വിമാനങ്ങളില്‍ ആറെണ്ണം കേരളത്തിലേയ്ക്ക്

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ഉം, രോഗം ബാധിച്ചവരുടെ എണ്ണം 9366ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്​തി നേടിയവരുടെ എണ്ണം 5,142 ആയി ഉയർന്നു. നിലവിൽ 4476 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button