തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സംസാരിച്ചില്ല. മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ യോഗം പൂർത്തിയാകും മുമ്പ് അദ്ദേഹം മടങ്ങിപ്പോയി. യോഗത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം അറിയാമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധത്തിന് എംപിമാരും എംഎൽഎമാരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ഇതിനെ നേരിടാൻ കടുത്ത ജാഗ്രത ആവശ്യമാണെന്നും ചര്‍ച്ചയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments