നാഗര്‍കോവില്‍ : പ്രണയം നടിച്ച് പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയ മുഖ്യപ്രതി കാശിയെന്ന സുജി അറസ്റ്റിൽ. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. ഇയാളുടെ കേസുകള്‍ സിബിസിഐഡിക്കു കൈമാറും. വിദേശങ്ങളില്‍ അടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടര്‍ന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാന്‍ കന്യാകുമാരി എസ്പി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന.
സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളും കാണിച്ചാണ് ഇയാൾ സ്ത്രീകളെ വലയില്‍ വീഴ്ത്തിയത്. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് ചതിക്കപെട്ടവരില്‍ ഭൂരിപക്ഷവും. ഇവരുമായി സൗഹൃദം നടിക്കുകയും പിന്നീട് പ്രണയത്തിലേക്കും അവ ശാരീരിക ബന്ധത്തിലേക്കും എത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലായിരുന്നു ഇയാളുടെ രീതി.
ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് ഇയാൾ
പിടിയിലാകുന്നത്. ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സഹായിച്ച ജിനോ എന്നയാളും അറസ്റ്റിലായി.
Post Your Comments