കൊല്ലം; ഏകദേശം 52 ദിവസം നീണ്ടുനിന്ന ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷമാണ് ഉത്രയ്ക്ക് വീട്ടിലേക്ക് മടങ്ങാനായത്. 15 ദിവസം ഐസിയുവിലായിരുന്നു ഉത്ര ഉണ്ടായിരുന്നത്.
മസിലിനു പാമ്പുകടി ഏറ്റതിനാൽ പ്ലാസ്റ്റിച് സർജറി ഉൾപ്പെടെ നടത്തിയതിനു ശേഷമായിരുന്നു തിരിച്ചു വരവ്. എന്നാൽ വീട്ടിലെത്തിയങ്കിലും ആഴ്ച്ചയിൽ രണ്ട് ദിവസം വീതം ആശുപത്രിയിൽ പോകേണ്ടിയിരുന്നു. കൊണ്ടുപോയിരുന്നത് സൂരജായിരുന്നു.
ഉത്രയിലെ ജീവിതത്തിലെ അവസാനദിവസങ്ങളും അതീവ ദയനീയമായിരുന്നു, നേരെ നടക്കാൻ പോലും ആകാത്ത സ്ഥിതിയിലായിരുന്നു ഉത്ര. പ്രാഥമിക ആവശ്യങ്ങൾ പോലും മാതാപിതാക്കളുടെ സഹായത്തോടെയാണ് നടത്തിയിരുന്നത്.
മരണത്തിന്റെയും 2 ദിവസം മുൻപാണ് ഉത്ര വാക്കറിൽ അൽപ്പം നടന്ന് തുടങ്ങിയത്. കുഞ്ഞു മകൻ ധ്രുവ് സൂരജിന്റെ വീട്ടിലായതിനാൽ വീഡിയോകോളും വിളിച്ചിരുന്നു.
മെയ് 8 നു ആശുപത്രിയിലെത്തേണ്ടിയിരുന്നതിനാൽ പതിവില്ലാതെ 2 ദിവസം മുന്നേ സൂരജ് എത്തിയിരുന്നു. ഉത്രയുടെ അച്ഛൻ നൽകിയ കാറിലാണ് സൂരജ് എത്തിയതും കൊലപാതകം നടത്തിയതും..
Post Your Comments