
വയനാട്: വയനാട്ടിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരിയാണ് പൊലീസ് പിടിയിലായത്. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരനാണ് പിടിയിലായ ഇബ്രാഹിം അൻസാരി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് പീഡിപ്പിക്കപ്പെട്ടത്.
മാനന്തവാടി സിഐഎംഎം അബ്ദുൽ കരീമും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയായി പ്രതി കുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ രക്ഷിതാവ് സംഭവം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
Post Your Comments