കുവൈറ്റ് സിറ്റി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാന്പുറത്ത് (62)ആണ് കുവൈറ്റിൽ ചൊവ്വാഴ്ച രാവിലെ മരിച്ചത്. അൽ മെൻ കന്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈറ്റിൽ സംസ്കരിക്കും. ഭാര്യ സുപർണ. മക്കൾ അജേഷ്, സ്വാതി.
Also read : ഷാർജയിലെ വിനോദകേന്ദ്രങ്ങൾ തുറന്നു
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. റിയാദില്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം (44) ആണ് റിയാദ് സുവൈദിയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ മരിച്ചത്. 10 ദിവസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഇരുവൃക്കകളുടെ പ്രവര്‍ത്തനത്തേയും രോഗം ബാധിച്ചിരുന്നു. അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടില്‍ നിന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു സാമൂഹിക പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ഈ മാസം 17ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോേട്ടാക്കോള്‍ പ്രകാരം റിയാദില്‍ ഖബറടക്കും.
അഞ്ചുവര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ജലാലുദ്ദീന്‍, റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന, മക്കള്‍: സഹല്‍, മുഹമ്മദ് സിനാന്.
Post Your Comments