പാലക്കാട് : പാലക്കാട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ജില്ലയില്‍ ഇന്ന് പുതിയതായി അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എം.കെ ബാലന്‍ അറിയിച്ചു. നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ വിദേശത്ത് നിന്നും എത്തിയ ആളുമാണ്. ക്വാറന്റീനിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായും മന്ത്രി വെളിപ്പെടുത്തി. അതിര്‍ത്തി ജില്ലയെന്ന നിലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അല്ലെങ്കില്‍ സമൂഹ വ്യാപനത്തിന്റെ സാധ്യതയുണ്ടാകാമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
Read Also : കൊറോണ വൈറസ് മറ്റൊരു വ്യക്തിയില്‍ നിന്ന് പകരുന്ന കാലയളവില്‍ മാറ്റം : ആരോഗ്യവിദഗ്ദ്ധരുടെ പുതിയ റിപ്പോര്‍ട്ട്
കൂടുതല്‍ കരുതല്‍ വേണ്ട സമയമാണ്. പഞ്ചായത്ത് തലത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ വേണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments