KeralaLatest NewsNews

ആ വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ലൈംഗീകബന്ധത്തിലേർപ്പെട്ടത്. അത് ആ രണ്ടു വ്യക്തികളുടെ മാത്രം വിഷയമാണ്, അവരുടെ സ്വകാര്യതയും. അവ പകർത്തി നാട്ടിൽ മുഴുവനും പ്രചരിപ്പിച്ചത് ക്രിമിനൽ കുറ്റമാണ് – ജോമോള്‍ ജോസഫ്

കഴിഞ്ഞ ദിവസം ഒരു പുരോഹിതനും വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. ആ വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ലൈംഗീകബന്ധത്തിലേർപ്പെട്ടത്. അത് ആ രണ്ടു വ്യക്തികളുടെ മാത്രം വിഷയവും സ്വകാര്യതയും മാത്രമാണെന്നും ജോമോള്‍ പറഞ്ഞു. അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നന്നാക്കാനായി കൊടുത്തപ്പോൾ, ആ വ്യക്തി ആ ഫോണിലെ വിവരങ്ങൾ തിരഞ്ഞതും, അവ പകർത്തി നാട്ടിൽ മുഴുവനും പ്രചരിപ്പിച്ചതും ക്രിമിനൽ കുറ്റമാണ്. ഈ വിഷയത്തിൽ വീട്ടമ്മയോ പുരോഹിതനോ കേസ് കൊടുക്കുകയോ, പോലിസ് സ്വമേധയാ കേസെടുക്കയോ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നാട്ടിൽ അസ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി മനസ്സിലായാൽ കേസെടുക്കാനുള്ള വകുപ്പ് നിയമപരമായി പോലീസിനുണ്ട്. പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യിക്കുന്ന ആർജ്ജവം ഇവിടെയും കാണിക്കാം.

മിക്ക പുരോഹിതരുടേയും ലൈംഗീക ദാരിദ്ര്യത്തിനോ, ലൈംഗീക ചൂഷണത്തിനോ ഇരയാകുന്നവരാണ് കന്യാസ്ത്രീകൾ. പലപ്പോഴും സഭയിലെ അൽമായരുമായും പുരോഹിതർക്ക് ലൈംഗീകബന്ധം ഉണ്ടാകുന്നു എന്നത് സഭ കാര്യമായി പരിഗണിക്കണമെന്നും ജോമോള്‍ ആവശ്യപ്പെടുന്നു.

ഇവിടെ സഭാനിയമം പരിഷ്കരിക്കാൻ സഭ തയ്യാറാകണം. പുരോഹിതരും സിസ്റ്റർമാരും അവർക്ക് താൽപര്യമുള്ളവരെ വിവാഹം കഴിക്കട്ടെ, വിവാഹം കഴിച്ചതുകൊണ്ട് അവർക്ക് പൌരോഹിത്യമോ സന്യാസമോ നിഷേധിക്കരുത്. അല്ലേലും പ്രസവിച്ച ശേഷവും മറിയം കന്യകയായിരുന്നു എന്ന് പഠിപ്പിക്കുന്നതൊക്കെ ഇന്നത്തെ യുഗത്തിൽ വലിയ പിന്തിരിപ്പൻ സമീപനമാണ് എന്നത് സഭ തിരിച്ചറിയണം.

ലൈംഗീകത മനുഷ്യന്റെ ആവശ്യമാണ് എന്ന പഠനത്തിലേക്ക് സഭ വരാൻ തയ്യാറാകണം. കൂടാതെ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന പത്തുകൽപ്പനകളിലൊന്ന് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ് എന്നതും സഭ മനസ്സിലാക്കി ആ കൽപന കൂടെ അസാധുവാക്കണം. പകരം പരസ്പര സമ്മതം (കൺസെന്റ്) എന്ന ചെറിയ വാക്കിന് ലൈംഗീകയിൽ വലിയ സ്ഥാനമുണ്ട് എന്ന് സഭാ മക്കളെയും, പുരോഹിതരെയും കന്യാസ്ത്രീകളെയും പഠിപ്പിക്കാൻ സഭ തയ്യാറാകണമെന്നും ജോമോള്‍ പറയുന്നു.

ജോമോള്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മഠത്തിലെ കിണറുകൾ ആത്മഹത്യാ കിണറുകളാകുന്നതും വികാരിയച്ചന്റെ വികാരപ്രകടനവും..

മഠങ്ങളെ സംബന്ധിച്ചും, മഠങ്ങളിലേക്ക് എത്തിപ്പെടുന്നവർ പല ഇടയൻമാരുടേയും ഇരകളായി തീരുന്നത് സംബന്ധിച്ചും ഇതിന് മുമ്പ് പല തവണ ഞാനെഴുതിയിട്ടുണ്ട്. സംശയകരമായ പലതും ആ കുട്ടിയുടെ മരണത്തിലുണ്ടായിട്ടും, സഭാ അധികാരികൾ പറയുന്നത് വിശ്വാസമാണ് എന്നും സഭയുടെ അന്വേഷണം തൃപ്തികരമാണ് എന്നും ജീവൻ പൊലിഞ്ഞ കുട്ടിയുടെ അമ്മ പറയുമ്പോൾ, സ്റ്റേറ്റ് സ്വയം കേസെടുത്ത് അന്വേഷണം നടത്തിയേ മതിയാകൂ. കേരളത്തിൽ ധാരാളം മഠങ്ങളും അതിൽ മിക്കതിനും സ്വന്തം കിണറുകളും ഉള്ളതുകൊണ്ട് ഇതൊരു സാമൂഹ്യ വിഷയം തന്നെയാണ്..

ഇതിൽ കൂടുതലെഴുതാത്തത് മരണത്തെ കുറിച്ച് എഴുതുക അത്ര സുഖകരമല്ലാത്ത കാര്യമായതുകൊണ്ട് തന്നെയാണ്. ഞാനും ആ കുട്ടിയുടെ ശരീരം കിണറിൽ നിന്നെടുക്കുന്ന വീഡിയോ കണ്ടിരുന്നു കഴിഞ്ഞ ദിവസം. മഠങ്ങളിലേക്ക് പെൺകുട്ടികളെ പറഞ്ഞയക്കുന്നവർ ഒന്നു ചിന്തിക്കുക, റോബിൻമാരും ഫ്രാങ്കോമാരും ധാരാളമുള്ളതാണ് സഭ, കിണറുകളില്ലാത്ത മഠങ്ങൾ കുറവാണ് താനും, സിസ്റ്റർ അഭയമുതലിങ്ങോട്ട് അത്തരം കിണറുകൾ സമർത്ഥമായി ഉപയോഗിക്കപ്പെടുന്നത് നമ്മൾ കണ്ടുവരുന്നതാണ്.
…..
വികാരിയച്ചന്റെ വികാരപ്രകടനം പല രീതിയിൽ ചർച്ചചെയ്യപ്പെട്ടത് കണ്ടു. ഞാൻ വേറൊരു തരത്തിലാണ് ആ വാർത്തയെ സമീപിക്കുന്നത്.

ആ വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ലൈംഗീകബന്ധത്തിലേർപ്പെട്ടത്. അത് ആ രണ്ടു വ്യക്തികളുടെ മാത്രം വിഷയമാണ്, അവരുടെ സ്വകാര്യതയും. അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നന്നാക്കാനായി കൊടുത്തപ്പോൾ, ആ വ്യക്തി ആ ഫോണിലെ വിവരങ്ങൾ തിരഞ്ഞതും, അവ പകർത്തി നാട്ടിൽ മുഴുവനും പ്രചരിപ്പിച്ചതും ക്രിമിനൽ കുറ്റമാണ്. ഈ വിഷയത്തിൽ വീട്ടമ്മയോ പുരോഹിതനോ കേസ് കൊടുക്കുകയോ, പോലിസ് സ്വമേധയാ കേസെടുക്കയോ വേണം. നാട്ടിൽ അസ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി മനസ്സിലായാൽ കേസെടുക്കാനുള്ള വകുപ്പ് നിയമപരമായി പോലീസിനുണ്ട്. പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യിക്കുന്ന ആർജ്ജവം ഇവിടെയും കാണിക്കാം.

എനിക്ക് കത്തോലിക്കാ സഭയോട് പറയാനുള്ളത്..

പണ്ട് കൊച്ചി രൂപതയിലെ മെത്രാനായിരുന്ന ജോൺ തട്ടുങ്കൽ അടക്കം സമാനമായ ആക്ഷേപത്തിൽ സഭാവസ്ത്രമൂരി തടി കയ്ച്ചിലാക്കിയതാണ്. ഒരു തട്ടുങ്കൽ പിതാവ് മാത്രമല്ല, നിരവധി പുരോഹിതർ ലൈംഗീകാപവാദത്തിന് വിധേയരാകുകയോ, സഭാവസ്ത്രമൂരി ഇന്ന് ഗാർഹീക ജീവിതം നയിക്കുകയോ ചെയ്യുന്നുണ്ട്. മിക്ക പുരോഹിതരുടേയും ലൈംഗീക ദാരിദ്ര്യത്തിനോ, ലൈംഗീക ചൂഷണത്തിനോ ഇരയാകുന്നവരാണ് കന്യാസ്ത്രീകൾ. പലപ്പോഴും സഭയിലെ അൽമായരുമായും പുരോഹിതർക്ക് ലൈംഗീകബന്ധം ഉണ്ടാകുന്നു. ഇത് സഭ കാര്യമായി പരിഗണിക്കണം.

ഇവിടെ സഭാനിയമം പരിഷ്കരിക്കാൻ സഭ തയ്യാറാകണം. പുരോഹിതരും സിസ്റ്റർമാരും അവർക്ക് താൽപര്യമുള്ളവരെ വിവാഹം കഴിക്കട്ടെ, വിവാഹം കഴിച്ചതുകൊണ്ട് അവർക്ക് പൌരോഹിത്യമോ സന്യാസമോ നിഷേധിക്കരുത്. അല്ലേലും പ്രസവിച്ച ശേഷവും മറിയം കന്യകയായിരുന്നു എന്ന് പഠിപ്പിക്കുന്നതൊക്കെ ഇന്നത്തെ യുഗത്തിൽ വലിയ പിന്തിരിപ്പൻ സമീപനമാണ് എന്നത് സഭ തിരിച്ചറിയണം. ഒരു സ്ത്രീ കന്യകയായിരിക്കുന്നതുകൊണ്ടോ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടതുകൊണ്ടോ വലിയ കാര്യമുണ്ടെന്നോ, അത് വലിയ സംഭവമാണെന്നോ ഉള്ള ധാരണയിൽ കഴിയുന്ന സഭ ഏത് നൂറ്റാണ്ടിലെ പഠനത്തിലാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നതെന്നും ആ നൂറ്റാണ്ടുകൾ പിന്നിട്ട് പല നൂറ്റാണ്ടുകളിലൂടെയാണ് ഇന്നത്തെ നൂറ്റാണ്ടിൽ മനുഷ്യരെത്തി നിൽക്കുന്നത് എന്നതും സഭ കണ്ണുകൾ തറന്ന് കാണണം.

വിശപ്പ്, ദാഹം, വിസർജ്ജനം നടത്തൽ എന്നീ ശാരീരിക പ്രവർത്തനങ്ങൾ പോലെ മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക ആവശ്യമോ പ്രവർത്തനമോ ആണ് ലൈംഗീകത എന്നുമുള്ള പഠനം സഭ ഉൾക്കൊള്ളണം. അതോടൊപ്പം ലൈംഗീകത പാപമെന്ന ചിന്തയും സഭ തിരുത്തണം. ലൈംഗീകത മനുഷ്യന്റെ ആവശ്യമാണ് എന്ന പഠനത്തിലേക്ക് സഭ വരാൻ തയ്യാറാകണം. കൂടാതെ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന പത്തുകൽപ്പനകളിലൊന്ന് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ് എന്നതും സഭ മനസ്സിലാക്കി ആ കൽപന കൂടെ അസാധുവാക്കണം. പകരം പരസ്പര സമ്മതം (കൺസെന്റ്) എന്ന ചെറിയ വാക്കിന് ലൈംഗീകയിൽ വലിയ സ്ഥാനമുണ്ട് എന്ന് സഭാ മക്കളെയും, പുരോഹിതരെയും കന്യാസ്ത്രീകളെയും പഠിപ്പിക്കാൻ സഭ തയ്യാറാകണം.

യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് മറിയത്തിന്റെ കന്യകാത്വ വിഷയവുമായി ബന്ധപ്പെട്ട കേസിലായിരുന്നില്ല എന്നത് അംഗീകരിച്ച് ഇടപെടാനുള്ള മിനിമം മര്യാദ സഭ പ്രകടിപ്പിക്കണം. ലൈംഗീക ദാരിദ്രത്തിന്റെ കടുത്ത വീർപ്പുമുട്ടലുകളിൽ നിന്നും, അതിനോടനുബന്ധിച്ച ക്രൈമുകളിൽ നിന്നും പള്ളിമേടകളും മഠങ്ങളും മുക്തമാകട്ടെ.

https://www.facebook.com/anna.jomol.joseph/posts/2694998090824276

shortlink

Related Articles

Post Your Comments

Related Articles


Back to top button