കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി നേഴ്സ് മരിച്ചു. ഷാബ് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട സ്വദേശി മലയാലപ്പുഴ ഏരം പുതുക്കുളത്തു വീട്ടില്‍ അന്നമ്മ ചാക്കോ (59) യാണ് മരിച്ചത്.ഞായറാഴ്ച മുബാറക് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് തോമസ് ചാക്കോ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു.
Post Your Comments