ശ്രീനഗര്‍ : ചൈനീസ് സൈന്യത്തിന്റെ പ്രത്യാക്രമണം , പ്രതികരണവുമായി ഇന്ത്യന്‍ സൈന്യം. ലഡാക്കില്‍ പട്രോളിംഗിനായി വിന്യസിച്ച സൈനികരെ ചൈനീസ് സൈന്യം തടങ്കലില്‍ പാര്‍പ്പിച്ചതായുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ സൈന്യം നിഷേധിച്ചു. ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം തടങ്കലിലാക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
read also : മഹാരാഷ്ട്രയില്‍ വീണ്ടും ജനക്കൂട്ട ആക്രമണം : ട്രക്ക് ഡ്രൈവറും ബന്ധുവും കൊല്ലപ്പെട്ടു
ലഡാക്കില്‍ പട്രോളിംഗിനായി വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെയും ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെയും സംയുക്ത സംഘത്തെ ചൈനീസ് സൈന്യം പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പിന്നീട് പ്രാദേശിക തലത്തില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ഇവരെ വിട്ടയച്ചു എന്നും പട്രോളിംഗിനായി വിന്യസിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ ഇവര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും പ്രാചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാര്‍ത്തകള്‍ നിഷേധിച്ച് സൈന്യം രംഗത്ത് വന്നത്.
Post Your Comments