
ലത്തൂര്‍ : മഹാരാഷ്ട്രയില്‍ വീണ്ടും ജനക്കൂട്ട ആക്രമണം , ട്രക്ക് ഡ്രൈവറും ബന്ധുവും കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ വിദ്യമാന്‍ ബറാംഡെ(50), ബന്ധു വൈഭവ് (24) എന്നിവരാണ് ജനകൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. ക്വാറന്റയിനില്‍ പോകാന്‍ ആവശ്യപ്പെട്ടത് ഇരുവരും തള്ളിയതാണ് ജനകൂട്ടആക്രമണത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.
ഗുജറാത്തില്‍ നിന്നും തിരിച്ചെത്തിയ ട്രക്ക് ഡ്രൈവറോടും ബന്ധുവിനോടും ക്വാറന്റയീനില്‍ പ്രവേശിയ്ക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ നിര്‍ദേശം ഇവര്‍ അവഗണിയ്ക്കുകയും, ഇതേ ചൊല്ലി ഇരുകൂട്ടരും തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തര്‍ക്കം പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ , ഔറംഗാബാദില്‍ നിന്നും ഏകദേശം 270 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലെ ബോള്‍ഗന്‍ വില്ലേജിലേയ്ക്ക് ട്രക്ക് പോയിരുന്നു. ഏകദേശം ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ ഇവര്‍ സ്വദേശത്ത് തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ സഹോദരിയുടെ സഥലമായ ചന്ദോരി ഗ്രാമത്തിലേയ്ക്ക് പോയി. അവിടെ വെച്ചായിരുന്നു ഹോം ക്വാറന്റയിനിലേയ്ക്ക് പോരണമെന്നാശ്യപ്പെട്ട് ജനകൂട്ടം ഇവരെ ആക്രമിച്ചത്
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാല്‍ അറിയാവുന്ന എട്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
Post Your Comments