
ഇസ്ലാമാബാദ് : മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 രോഗബാധ. തൗഫീഖ് തന്നെയാണ് താന്‍ രോഗബാധിതനാണെന്ന വിവരം ആരാധകരെ അറിയിച്ചത്. പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ തൗഫീഖ് തന്നെ സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു. തുടർന്നാണ് താൻ കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതെന്ന് ഒരു പാക് മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൗഫീഖ് ഉമർ ഇപ്പോൾ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
Post Your Comments