KeralaLatest NewsNews

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച്‌ നാളെ കൂടുതൽ ഇളവുകൾ: അന്തര്‍ ജില്ലാ യാത്രകള്‍ക്ക് അനുമതി

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച്‌ ഞായറാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ് നല്‍കി. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതല്‍ 11 വരെ അനുവദിക്കും. അന്തര്‍ ജില്ലാ യാത്രകള്‍ നടത്താന്‍ അനുമതി ഉണ്ട്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം യാത്ര.

Read also: പാലക്കാട് 19 പേർക്ക് കോവിഡ്: ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം

അതേസമയം ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ട് പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയത്ത് 2 പേര്‍ക്കും വയനാട് ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button