
കോഴിക്കോട്: പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ട സാഹചര്യത്തിൽ കേരളത്തില്‍ നാളെ മുതല്‍ റംസാന്‍ വ്രതാരംഭം. വിവിധ മുസ്ലീം നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഒരുമാസക്കാലം സംസ്ഥാനത്തെ മുസ്ലീം വിശ്വാസികള്‍കള്‍ക്ക് വ്രത ശുദ്ധിയുടെ നാളുകളാണ്.
വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റംസാന്‍ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെയാണ് ഇന്ന് മുതല്‍ റംസാന്‍ വ്രത ദിനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Post Your Comments