Latest NewsKeralaNews

തമിഴ്നാട്ടിൽ രണ്ടാം വിവാഹം കഴിച്ച അച്ഛനെ മക്കൾ കഴുത്തറുത്ത് കൊന്നു

ചെന്നൈ : രണ്ടാം വിവാഹം കഴിച്ചതിന് മക്കള്‍ അച്ഛനെ കഴുത്തറത്ത് കൊലപ്പെടുത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കനകസഭയാണ് കൊലപ്പെട്ടത്. രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫസിന് സമീപമാണ് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ മക്കളായ ആനന്ദ്(22) വിനോദി(23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

12 വര്‍ഷം മുന്‍പാണു കനകസഭയും ആദ്യ ഭാര്യയും പിരിഞ്ഞത്. എട്ടുവർഷമായി കുടുംബക്കോടതിയിൽ വിവാഹമോചന കേസും നടന്നു വരുന്നുണ്ട്. ഇതിനിടയിലാണ് 52 കാരനായ കനകസഭ, സംഗീത എന്ന സ്ത്രീയുമായി അടക്കുന്നതും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതും. കഴിഞ്ഞ ദിവസം ഇരുവരും അച്ഛനെ കാണാനെത്തിയിരുന്നു. എന്നാൽ, മക്കളേട് മോശമായാണ് കനകസഭ പെരുമാറിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു പിന്നാലെയാണ് കനകസഭ കൊല്ലപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button