ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണയില്‍ നിന്നും മുക്തമാകുന്നവരുടെ കണക്കുകള്‍ ആശ്വാസമാകുന്നു. ഇനി 63,624 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത് 3 ശതമാനത്തില്‍ താഴെ മാത്രമാണെന്നതും ആരോഗ്യ രംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മരണനിരക്ക് 3.06 ശതമാനമാണ്. ആഗോള മരണ നിരക്കായ 6.65 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് വളരെ കുറവാണെന്ന് വ്യക്തമാകുന്നു.
നിലവില്‍ രാജ്യത്തുള്ള രോഗികളെല്ലാം തന്നെ വിദഗ്ധ ചികിത്സയിലാണ്.60 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെയും അനുബന്ധ രോഗങ്ങളുള്ളവരെയും അതീവ ജാഗ്രത അര്‍ഹിക്കുന്നവരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ്. മരിച്ചവരില്‍ 15 വയസില്‍ താഴെ പ്രായമുള്ളവര്‍ 0.5 ശതമാനവും 15നും 30നും ഇടയില്‍ പ്രായമുള്ളവര്‍ 2.5 ശതമാനവും മാത്രമാണ്.
30നും 45നും ഇടയില്‍ പ്രായമുള്ളവര്‍ 11.4 ശതമാനവും, 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ 35.1 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 50.5 ശതമാനമാണ് മരണ നിരക്ക്. 73 ശതമാനം പേരിലും അനുബന്ധ രോഗങ്ങള്‍ മരണ കാരണമായിട്ടുണ്ട്.
Post Your Comments