ന്യൂദല്‍ഹി: കൊറോണ മരണനിരക്കില്‍ സ്ഥിരമായ കുറവ് രേഖപ്പെടുത്തി ഇന്ത്യ. ഇന്ന് മരണനിരക്ക് 2.46 ശതമാനമായാണ് കുറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര്‍ കോവിഡ് മുക്തരായി. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവരും രോഗം ഭേദമാക്കപ്പെട്ടവരും (7,00,086) തമ്മിലുള്ള വ്യത്യാസം 3,09,627 ആയി വര്‍ദ്ധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,664 പേര്‍ കൊറോണയില്‍ നിന്ന് മുക്തരായി. ഇപ്പോള്‍ രോഗമുക്തി നിരക്ക് 62.62% ആണ്. 3,90,459 സജീവ കേസുകളില്‍ ആശുപത്രികളിലും വീട്ടു നിരീക്ഷണത്തിലും ചികില്‍സ നല്‍കുന്നു. കൊറോണയെ ചെറുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിവിധ നടപടികളിലൂടെ കേന്ദ്രം പിന്തുണ നല്‍കുന്നുണ്ട്.
അത്തരമൊരു നീക്കമാണ് ന്യൂഡല്‍ഹിയിലെ എയിംസിന്റെ ഇ-ഐ.സി.യു. പ്രോഗ്രാം. മരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് എയിംസ് 11 സംസ്ഥാനങ്ങളിലെ 43 വന്‍കിട ആശുപത്രികളെ വിദഗ്ധരുടെ അനുഭവങ്ങളിലൂടെയും സാങ്കേതിക ഉപദേശങ്ങളിലൂടെയും ഐ.സി.യു. രോഗികളുടെ രോഗനിയന്ത്രണത്തിനായും ക്ലിനിക്കല്‍ മാനേജ്‌മെന്റിനായും സഹായിക്കുന്നുണ്ട്.
Post Your Comments