ന്യൂഡല്‍ഹി: ഇന്ത്യ ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറവുളള രാജ്യങ്ങളില്‍ ഒന്നെന്ന് കേന്ദ്രസര്‍ക്കാര്‍. പത്ത് ലക്ഷം പേരില്‍ 77 മരണം എന്നതാണ് കോവിഡിന്റെ ലോക ശരാശരി. എന്നാല്‍ ഇന്ത്യയില്‍ 20.4 മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ കൊറോണ സ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യം.
രോഗസ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിന് കൃത്യമായ പരിശോധന ആവശ്യമാണ്. ഇപ്പോഴത്തെ നിലയിലുള്ള പരിശോധന നിലനിര്‍ത്തി രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒഎസ്ഡി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. മരണസംഖ്യയില്‍ ബ്രിട്ടണാണ് മുന്നില്‍. പത്തുലക്ഷം പേരില്‍ ശരാശരി 667 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിക്കും പ്രതിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
അമേരിക്കയാണ് തൊട്ടുപിന്നില്‍. ശരാശരി 421 പേരാണ് മരിക്കുന്നത്. ബ്രസീല്‍ 371, മെക്‌സിക്കോ 302, ഇറാന്‍ 85, ദക്ഷിണാഫ്രിക്ക 85 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കൊറോണ മരണനിരക്കെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Post Your Comments