റിയാദ്: ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിൽ തുടക്കം മുതലേ ഒപ്പമുണ്ടായിരുന്ന സൗദി വീണ്ടും കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൂടി സൗദിയില്‍ നിന്ന് അയച്ചു. മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും.
ഇന്ത്യയിലെ കോവിഡ് വ്യാപനം മാറ്റങ്ങൾ ഇല്ലാതെ തന്നെ തുടരുകയാണ്. നേരിയ കുറവുകൾ പോസിറ്റീവ് കേസുകളിൽ വന്നിട്ടുണ്ടെങ്കിലും അതൊന്നും ആശ്വാസകരമല്ല. ഈ സാഹചര്യത്തിൽ സൗദിയുടെ സഹായം വലിയൊരു ആശ്വാസമാകും ഇന്ത്യയ്ക്ക്. ലോക് ഡൗൺ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അതുമൂലം രോഗികൾ കുറയുന്നുണ്ട്. ആൾക്കൂട്ടങ്ങളും മറ്റും ഒഴിവാക്കുന്നതിലൂടെ വലിയൊരു സാമൂഹ്യവ്യാപന സാധ്യത തന്നെയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
Post Your Comments