അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ട് കേന്ദ്രസര്‍ക്കാര്‍.ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ രാത്രി ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. അഞ്ചാം തിയതി മുതല്‍ ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്നാണ് കേന്ദ്രം പുറത്തിറക്കിയത്.
സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും. തീയറ്ററുകള്‍, മെട്രോ സര്‍വീസുകള്‍, സ്വിമ്മിംഗ് പൂളൂകള്‍ എന്നിവയും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല.ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരുന്ന അണ്‍ലോക് 3.0ലെ തീരുമാനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമല്ല.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെയുളള നിര്‍ദേശങ്ങളാണ് പുതിയ മാര്‍ഗരേഖയിലുള്ളത്.സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷത്തിന് അനുമതി. ഇക്കാര്യത്തില്‍ ജൂലൈ 21ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാക്കും.
സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഓഗസ്റ്റ് 31 വരെ അടഞ്ഞുതന്നെ കിടക്കും.രാജ്യാന്തര വിമാന സര്‍വീസുകള്‍ വന്ദേ ഭാരത് മിഷനു കീഴില്‍ മാത്രം. സാഹച്യങ്ങള്‍ പരിഗണിച്ച് മറ്റു വിമാന സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
മെട്രോ റെയില്‍, സിനിമാ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, സമ്മേളന ഹാളുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരും. രാത്രികാല യാത്രാനിരോധനം നീക്കി.യോഗാ പഠന കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിയവ ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും.ആളുകള്‍ വന്‍തോതില്‍ കൂടുന്ന സമ്മേളനങ്ങള്‍ക്കുള്ള നിലവിലെ നിയന്ത്രണം തുടരും.
കണ്ടെയ്‌മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ കര്‍ശനമായി തുടരും.തിയേറ്ററുകളില്‍ 50 ശതമാനം സീറ്റ് അനുവദിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍, കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറിയത്.കണ്ടെയിന്മെന്റ് സോണുകളുടെ പുറത്ത് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കാന്‍ ലക്ഷ്യമിട്ടാണ് അണ്‍ലോക്ക് 3.0 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി.
Post Your Comments