Latest NewsKeralaNews

യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ഭർത്താവ് കൊണ്ടുവന്ന ബാഗിലുണ്ടായിരുന്നതെന്ത്? മരണം സ്ഥിരികരിച്ച സമയത്ത് യുവാവ് അസ്വാഭാവികമായി പെരുമാറിയെന്നും റിപ്പോർട്ട്

കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത. ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേറ്റത്. കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിലെ പതിനാറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടെ വീണ്ടും പാമ്പ് കടിയേൽക്കുകയായിരുന്നു.

Read also: ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്ന് സൂചന

യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്‍റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഇപ്പോൾ യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയും സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടാറില്ല. എന്നിട്ടും എങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വെച്ചപ്പോൾ സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കൊണ്ടുപോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button