KeralaLatest NewsIndia

യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ഇരട്ട കുട്ടികളെയും അമ്മയെയും കൊന്നിട്ട് നാട് വിട്ടു, 18വർഷത്തിന് ശേഷം അറസ്റ്റ്

കൊച്ചി: അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികളെ 18 വര്‍ഷത്തിനു ശേഷം പിടികൂടുന്നതില്‍ നിര്‍ണായകമായത് സിബിഐയ്ക്ക് ലഭിച്ച രഹസ്യ വിവരമായിരുന്നു. ഇരട്ടക്കൊല കേസിലെ പ്രതികളും മുന്‍ സൈനികരുമായ ദിവില്‍ കുമാര്‍, രാജേഷ് എന്നിവരെ സിബിഐ ചെന്നൈ യൂണിറ്റിലെ അംഗങ്ങള്‍ പോണ്ടിച്ചേരിയില്‍നിന്നു പിടികൂടുകയായിരുന്നു.

മുഖ്യപ്രതി ദിവില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ഫോട്ടോ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് രൂപ മാറ്റം വരുത്തി പരിശോധിച്ചു. ഇതിന് ഫേസ്ബുക്കില്‍ ഒരു വിവാഹ ഫോട്ടോയുമായി സാദൃശ്യമുണ്ടായി. വ്യാജ വിലാസത്തില്‍ വിഷ്ണു എന്ന പേരില്‍ പോണ്ടിച്ചേരിയില്‍ താമസിക്കുകയായിരുന്ന ദിവില്‍ കുമാറിനെ കണ്ടെത്താന്‍ ഈ വിവരം നിര്‍ണായകമായി.കൊലപാതകം നടത്തി ഒളിവില്‍ പോകുന്ന കാലം മുതല്‍ ദിവില്‍ കുമാര്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് ധാരണയുണ്ടായിരുന്നെന്നാണു കരുതുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു.

വീട്ടുകാരുമായി പ്രതി ആശയവിനിമയവും നടത്തിയിരുന്നെന്നും സൂചനകളുണ്ട്.ഈ വിഷ്ണു തന്നെയാണ് ദിവില്‍ കുമാര്‍ എന്ന് സംശയം ഉയര്‍ന്നതോടെ സിബിഐ സംഘം നിരീക്ഷണം ആരംഭിച്ചു. ഒരാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് ദിവില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ ദിവില്‍ കുമാറാണെന്ന് ഒരു വിധത്തിലും സമ്മതിക്കാന്‍ ഇയാള്‍ തയാറായില്ല. എന്നാല്‍ സമ്മര്‍ദ്ദങ്ങളും ചോദ്യം ചെയ്യലും ഏറിയതോടെ തങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം ഇരുവര്‍ക്കും വെളിപ്പെടുത്തേണ്ടി വരികയായിരുന്നു.

ഒരു ഇന്ത്യന്‍ പൗരന്റെ അടിസ്ഥാനരേഖയായി കരുതിപ്പോരുന്ന ആധാര്‍കാര്‍ഡിന്റെ ആധികാരികതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ആദ്യം പ്രതികള്‍ നടത്തിയത്. പോണ്ടിച്ചേരിയില്‍ സ്വന്തമായി വിലാസമുണ്ടാക്കി, അവിടെനിന്നും ആധാര്‍കാര്‍ഡെടുത്തു. പോണ്ടിച്ചേരിയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. കാര്‍പെന്റര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സ്ഥാപനം നല്ലരീതിയില്‍ നടത്തിപ്പോന്നു.

പ്രതികളില്‍ ഒരാള്‍ വിഷ്ണു എന്ന പേരിലാണ് സ്ഥാപന ഉടമയായി ബിസിനസ് നടത്തിയത്.പോണ്ടിച്ചേരിയില്‍ത്തന്നെ അധ്യാപികമാരായി ജോലി ചെയ്യുന്ന യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും കുട്ടികളുമായി. പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും ചെന്നൈ സി.ബി.ഐ ഓഫീസിലേക്ക് അജ്ഞാതമായൊരു സന്ദേശം ഇവരെക്കുറിച്ച് ലഭിച്ചതോടെയാണ് പ്രതികള്‍ നിരീക്ഷണത്തിലാവുന്നത്.

2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെയും അവരുടെ ഇരട്ടക്കുട്ടികളെയും കഴുത്തറത്ത് കൊലപ്പെടുത്തിയത്. അവിവാഹിതയായിരുന്ന രഞ്ജിനി ദിവില്‍ കുമാറില്‍ നിന്ന് ഗര്‍ഭിണിയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. എന്നാല്‍ പിത്യത്വം ഏറ്റെടുക്കാന്‍ ഇയാള്‍ തയാറായില്ല. രഞ്ജിനിയും കുടുംബവും നിയമവഴി തേടിയതോടെ സൈന്യത്തില്‍ നിന്ന് അവധിയെടുത്ത നാട്ടിലെത്തിയ ദിവില്‍ കുമാറും രാജേഷും രഞ്ജിനി താമസിച്ചിരുന്ന വാടകവീട്ടിലെത്തി അതിക്രൂരമായി മൂവരേയും കഴുത്തറത്ത് കൊല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button