ആശ്വാസത്തോടെ ആരോഗ്യവകുപ്പ്, കോട്ടയം ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന രണ്ട് വയസുകാരന് രോഗം ഭേദമായി,, തുടര്‍ച്ചയായ രണ്ട് പരിശോധനകളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു,, അതേസമയം വിദേശത്ത് നിന്നെത്തിയ 83 വയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,, ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി ഉയർന്നു.
മെയ് 9 നാണ് കുവൈത്തില്‍ നിന്നും ഗര്‍ഭിണിയായ അമ്മയ്ക്കൊപ്പം രണ്ട് വയസുകാരന് നാട്ടിലേക്ക് എത്തുന്നത്,, ഉഴവൂരിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മെയ് 12ന് കോവിഡ് സ്ഥിരീകിച്ചു,, പിന്നാലെ അമ്മയ്ക്കും കോവിഡ് പോസിറ്റീവായി. പത്ത് ദിവസത്തെ ചികിത്സയ്ക്കിടെ നടത്തിയ രണ്ട് പരിശോധന ഫലങ്ങളും പിന്നീട് നെഗറ്റീവാകുകയായിരുന്നുവെന്ന് അധികൃതർ.
എന്നാൽ അതേസമയം വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,, മെയ് 9 കുവൈത്തില്‍ നിന്നെത്തിയ വിമാനത്തില്‍ യാത്ര ചെയ്തവരാണ് ഇവരില്‍ രണ്ട് പേര്,, മാങ്ങാനം സ്വദേശിനിയായ 83 വയസ്സുകാരിക്കും നീണ്ടൂര്‍ സ്വദേശിയായ 31കാരനുമാണ് രോഗം കണ്ടെത്തിയത്,, രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ തൃക്കൊടിത്താനം സ്വദേശിയാണ്,, മെയ് 11ന് ദുബൈയില്‍ നിന്നും വന്ന വിമാനത്തിലാണ് ഇയാള്‍ എത്തിയത്, കോതനെല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിച്ച് വരുന്നതിനിടെയാണ് മൂവര്‍ക്കും രോഗം കണ്ടെത്തിയത്. ആറു പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിൽ ഉള്ളത്.
Post Your Comments