തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാരെ ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ശാസ്താംകോണം അനിൽകുമാർ, രാജീവ് എന്നിവരാണ് പൊലീസ് പിടിയിലായത്.
ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിലായിരുന്ന അഞ്ച് പേരാണ് ആക്രമണം നടത്തിയതെന്ന് ആല്ബിന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
Post Your Comments