ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഇതോടൊപ്പം ഓണച്ചെലവ് കൂടി വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകും. ഖജനാവിൽ മിച്ചമില്ലാതായതോടെ റിസർവ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്പ കൊണ്ടാണ് സംസ്ഥാനം മുന്നോട്ടു പോയിരുന്നത്.

പരമാവധി നിത്യനിദാന വായ്പാ തുകയായ 1670 കോടി രൂപയാണ് ഓവർഡ്രാഫ്റ്റായി അനുവദിക്കുക. ഇത് രണ്ടും ചേർന്ന് 3,000 കോടിയിലേറെ രൂപ രണ്ടാഴ്ച കൊണ്ട് തിരിച്ചെത്തിയില്ലെങ്കിൽ ട്രഷറി ഇടപാടുകൾ പ്രതിസന്ധിയിലാകും. 2,000 കോടി രൂപ ഉടൻ കടമെടുത്ത് ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനവകുപ്പ് ലക്ഷ്യമിടുന്നത്.

ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡ് മധുര പലഹാരങ്ങളുടെ പട്ടികയിൽ ഈ ഇന്ത്യൻ പലഹാരങ്ങളും, വേറിട്ട റിപ്പോർട്ട് ഇങ്ങനെ

എന്നാൽ, ഓണക്കാലത്തെ ചെലവുകൾക്കായി ഭീമമായ തുക വേറെ കണ്ടെത്തേണ്ടി വരും. വിവിധ പദ്ധതികൾക്കായി കേന്ദ്രം നൽകാനുള്ള സഹായധന കുടിശിക ഉടൻ നൽകണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button