കാട്ടാക്കട: ഒന്നരമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വിളപ്പിൽശാല കാട്ടുവിളയിൽ ചെന്നിയൂർക്കോണത്തുള്ള പഞ്ചായത്ത് വക കുളത്തിന് സമീപമാണ് വിജയ(72)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
Read Also : ‘ഇപ്പോൾ സിംഗിൾ അല്ല, പ്രണയത്തിലാണ്; കല്യാണം കഴിക്കാൻ വയ്യ!’; താനൊരു ഫെമിനിസ്റ്റ് ആണെന്ന് അഭയ ഹിരണ്മയി
ഇന്നലെ പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി കഴിയുന്ന വിജയൻ കുളത്തിന് സമീപത്ത് ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്നു. മരണകാരണം വ്യക്തമല്ല.
വിളപ്പിൽശാല പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. മരണത്തിൽ ദുരുഹതയില്ലെന്ന് പൊലീസ് പറഞ്ഞു.
Post Your Comments