ന്യൂഡല്‍ഹി : ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനം , തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ കുറിച്ച് പറയാന്‍ അഭിമാനം മാത്രം.
രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു രാഹുല്‍.
ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനിക്കുന്നു. പുരോഗമനവാദിയും കരുണാമയനുമായ പിതാവായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്കു നയിച്ചു. ദീര്‍ഘവീക്ഷണത്തോടെ രാജ്യത്തെ ശാക്തീകരിക്കാന്‍ നിരവധി നിര്‍ണായക പദ്ധതികള്‍ ആവിഷ്‌കരിച്ചു. ചരമവാര്‍ഷികദിനത്തില്‍ സ്നേഹത്തോടെയും നന്ദിയോടെയും അദ്ദേഹത്തെ നമിക്കുന്നു.’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ഹ്രസ്വ വിഡിയോ കോണ്‍ഗ്രസ് രാവിലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളുടെയും ആവശ്യങ്ങള്‍ അടുത്തറിഞ്ഞിരുന്ന അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നുവെന്നും വിഡിയോയില്‍ വ്യക്തമാക്കുന്നു.
Post Your Comments