Latest NewsNewsKuwaitGulf

കുവൈറ്റിൽ ഇന്ത്യക്കാരടക്കം ആയിരത്തിലധികം പേർക്ക് പുതുതായി കോവിഡ് : അഞ്ചു പേർ കൂടി മരിച്ചു

കുവൈറ്റ് സിറ്റി : 325 ഇന്ത്യക്കാരടക്കം 1041 പേർക്ക്​ കൂടി കുവൈറ്റിൽ വ്യായാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 18,609ഉം, മരണപ്പെട്ടവർ 129ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 320 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 5205 ആയി ഉയർന്നു.

Also read : കോവിഡ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു

13,275 പേരാണ് നിലവിൽ ​ ചികിത്സയിലുള്ളത്​. ഇതിൽ 181 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 261,071 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ്​ 383, ഹവല്ലി ഗവർണറേറ്റ്​ 173, അഹ്​മദി ഗവർണറേറ്റ്​ 276, ജഹ്​റ ഗവർണറേറ്റ്​ 103, കാപിറ്റൽ ഗവർണറേറ്റ്​ 107 എന്നിങ്ങനെയാണ്​ പുതിയ കോവിഡ് ബാധിതരുടെ എണ്ണം.

സൗദിയിൽ 11പ്രവാസികളടക്കം 12പേർ കോവിഡ് ബാധിച്ച് വ്യായാഴ്ച മരിച്ചു. പുതുതായി 2,532 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 351ഉം, രോഗം ബാധിച്ചവരുടെ എണ്ണം 65,077ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 2,562 പേർ സുഖം പ്രാപിച്ചതടക്കം രോഗ മുക്തി നേടിയവരുടെ എണ്ണം 36,040 ആയി ഉയർന്നു.

യുഎഇയിൽ വ്യാഴാഴ്ച 894പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 237ഉം, രോഗം ബാധിച്ചവരുടെ എണ്ണം 26898ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 946പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 12755ആയി ഉയർന്നു. 43000പേരിൽ നടത്തിയ പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button