KeralaNattuvarthaLatest NewsNewsCrime

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അതി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഒടുവിൽ അണ്ണാച്ചി റഷീദിനെ പോലീസ് കുടുക്കിയതിങ്ങനെ

വിദ്യാര്‍ത്ഥിയെ കത്തി കാണിച്ച്‌ ഭയപ്പെടുത്തിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ്

ചാവക്കാട്; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അതി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍.

ചാവക്കാട് തിരുവത്ര പുത്തന്‍ കടപ്പുറത്തില്‍ താമസിക്കുന്ന കാളിടക്കയില്‍ അണ്ണാച്ചി റഷീദ് എന്ന റഷീദിനെയാണ്(48) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്,, ലഹരി ഉപയോഗത്തിന് അടിമയായ പ്രതി വിദ്യാര്‍ത്ഥിയെ കത്തി കാണിച്ച്‌ ഭയപ്പെടുത്തിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

നാളുകളായി ഒളിവിലായിരുന്ന പ്രതി കൊവിഡുമായി ബന്ധപ്പെട്ട് മുഖം മറച്ച്‌ ചാറ്റുകുളത്തുള്ള ഷാപ്പില്‍ കള്ള് കുടിക്കാന്‍ വന്നപ്പോഴാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. ചാവക്കാട് എസ്.എച്ച്‌.ഒ: അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തില്‍ എസ്‌.ഐമാരായ യു.കെ. ഷാജഹാന്‍, കെ.പി. ആനന്ദ്, ടി.എം. കശ്യപന്‍, എ.എസ്‌.ഐ: സുനു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.എ. ജിജി, സി.പി.ഒമാരായ പി.കെ. വിപിന്‍, ശരത്ത്, മിഥുന്‍, സതീഷ്, ജോഷി, വനിതാ സി.പി.ഒ: ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button