ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെയാണ് അറസ്റ്റ് ചെയ്തത്. ആഗ്ര സീനിയര്‍ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.ആഗ്രയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ചതിന് പ്രിയങ്ക വദ്ര, വദ്രയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിംഗ് , അജയ് കുമാര്‍ ലല്ലു എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ആഗ്ര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അതിതീവ്ര ചുഴലിക്കാറ്റായി ഉംപുന്‍, ഒഡീഷയെ തൊട്ടു, 180 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ്
ഇതിന് പിന്നാലെയാണ് ലല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസ്സുകളില്‍ തൊഴിലാളികളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്രയുള്‍പ്പെടെ ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269 എന്നിവ പ്രകാരവും പകര്‍ച്ച വ്യാധി നിയമ പ്രകാരവുമാണ് ലല്ലുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments