കേരളത്തിൽ ഇന്നും മഴ തുടരും,, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ മഴ ലഭിക്കുന്നത്, നിലവില്‍ വിശാഖപട്ടണത്തിന് അടുത്തായിട്ടാണ് ഉംപുണിന്റെ സ്ഥാനം,, കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഇതിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്,, ആലപ്പുഴ ,എറണാകുളം ജില്ലകളില്‍ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് അറിയിച്ചിരിയ്ക്കുന്നത്.
അതി ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്,, കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത,, ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിർദേശം നൽകി കഴിയ്ഞ്ഞു.
കൂടാതെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും നദിക്കരയിലും കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താസമിക്കുന്നവര്‍ ജാഗ്രത പാലിക്കണം,, ഇടിമിന്നല്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
Post Your Comments