തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് . മാസ്‌ക് പരിശോധന നിര്‍ബന്ധമാക്കും . ഇതിന്റെ ഭാഗമായാണ് മാസ്‌ക്ക് ധരിക്കുന്നത് ഉറപ്പാക്കുന്നതിനായി എല്ലാ നഗരങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക്ക് ഫോഴ്‌സിന് രൂപം നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ടാസ്‌ക് ഫോഴ്‌സിനെ കുറിച്ച് അറിയിച്ചത്. ഗ്രാമീണ മേഖലയില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. അതോടൊപ്പം പൊലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായി മാസ്‌ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌ക്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഇന്ന് 16 പേര്‍ക്കെതിരെ കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments