റാസല്ഖയ്മ: സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷ പരാമര്‍ശം , പ്രവാസിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസല്‍ഖയ്മയിലെ സ്റ്റീവിന് റോക്ക് എന്ന ഖനന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ബിഹാര്‍ സ്വദേശിയായ ബ്രാജ് കിഷോര്‍ ഗുപ്തയെയാണ് കമ്പനി ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ മുസ്ലിം സമുദായത്തിന് എതിരായ വിദ്വേഷകരമായ പരാമര്‍ശമാണ് ഇയാള്‍ നടത്തിയത്. കൊവിഡ് 19 രോഗം പരത്തുന്നത് ഇന്ത്യന്‍ പൗരന്മാരായ മുസ്ലിം വിഭാഗക്കാരാണെന്നും ഡല്‍ഹി കലാപത്തില്‍ മുസ്ലിം വിഭാഗക്കാര്‍ കൊല ചെയ്യപ്പെട്ടതില്‍ നീതിയുണ്ടെന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം.
ഇയാളെ സ്റ്റീവിന് റോക്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി കമ്പനിയുടെ ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് എക്സ്പ്ലോറേഷന്‍ മാനേജര്‍ ജീന്‍ ഫ്രാസ്വാ മിലിയന്‍ ഇ-മെയില്‍ സന്ദേശത്തിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments